തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ അനുഭാവപൂർവമാണു പരിഗണിക്കുന്നതെന്നും പരമാവധി സഹായങ്ങൾ നല്കുമെന്നും മന്ത്രി കെ. രാജു. കെ.വി.വിജയദാസിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാണിജ്യ അടിസ്ഥാനത്തിൽ തീറ്റപ്പുൽകൃഷി പ്രോത്സാഹിപ്പിക്കുന്നു. ക്ഷീര കർഷകർക്കു കറവ യന്ത്രങ്ങൾ വാങ്ങാൻ ആവശ്യമായ സഹായം കൃത്യമായി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിലെ ബയോ മെഡിക്കൽ എൻജിനിയർമാരുടെ കൂടുതൽ തസ്തിക സൃഷ്ടിക്കാനുള്ള നിർദേശം പരിഗണനയിലാണെന്നു എൻ. വിജയൻപിള്ളയുടെ സബ്മിഷനു മറുപടിയായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും: മന്ത്രി
11:13 PM Jun 26, 2019 | Deepika.com