ക്വാലാലന്പൂർ: അന്തരീക്ഷ മലിനീകരണത്തെത്തുടർന്നു മലേഷ്യയിൽ 400 സ്കൂളുകൾ അടച്ചിട്ടു.നിരവധി വിദ്യാർഥികൾക്ക് ശ്വാസ തടസവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണിത്.
പാസിർ ഗുഡംഗ് വ്യാവസായിക മേഖലയിലെ സ്കൂളുകളാണു വ്യാഴാഴ്ച മുതൽ അടച്ചിട്ടിരിക്കുന്നതെന്ന് എബിസി ന്യൂസ് റിപ്പോർട്ടു ചെയ്തു. രാസമാലിന്യങ്ങൾ നദിയിൽ തള്ളിയതിനെത്തുടർന്നുണ്ടായ മലിനീകരണം മൂലം മാർച്ചിൽ നാലായിരത്തോളം പേർക്കു രോഗബാധയുണ്ടായി.
മലേഷ്യയിൽ 400 സ്കൂളുകൾ അടച്ചിട്ടു
11:30 PM Jun 25, 2019 | Deepika.com