മൺസൂൺ പ്രതീക്ഷയിൽ കന്പോളങ്ങളിൽ ഉണർവ്

10:38 PM Jun 25, 2019 | Deepika.com
മും​​ബൈ: അ​​മേ​​രി​​ക്ക-​​ഇ​​റാ​​ൻ യു​​ദ്ധ​​ഭീ​​തി മാ​​റ്റ​​ിനി​​ർ​​ത്തി നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ളി​​ലേ​​ക്കു തി​​രി​​ഞ്ഞു. മ​​ൺ​​സൂ​​ണി​​ന്‍റെ ബ​​ല​​ത്തി​​ൽ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും മി​​ക​​ച്ച മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ചു. ബോം​​ബെ ഓ​​ഹ​​രി​​സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് 311.98 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 39,434.94ലും ​​നി​​ഫ്റ്റി 96.80 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 11,796.45ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ൽ മ​​ൺ​​സൂ​​ൺ ശ​​ക്തി​​പ്രാ​​പി​​ച്ച​​താ​​ണ് ഇ​​ന്ന​​ലെ വി​​പ​​ണി​​യെ ഉ​​ത്തേ​​ജി​​പ്പി​​ച്ച​​തെ​​ങ്കി​​ലും അ​​ടു​​ത്ത ആ​​ഴ്ച​​യി​​ലെ കേ​​ന്ദ്ര ബ​​ജ​​റ്റും അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പും ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗും ത​​മ്മി​​ലു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യും നി​​ക്ഷേ​​പ​​ക​​ർ ഭീ​​തി​​യോ​​ടെ​​യാ​​ണ് ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, ആ​​ഗോ​​ള ഓ​​ഹ​​രി ക​​ന്പോ​​ള​​ങ്ങ​​ളി​​ൽ ഇ​​ന്ന​​ലെ ത​​ക​​ർ​​ച്ച പ്ര​​ക​​ട​​മാ​​യി. ഷാ​​ങ്ഹാ​​യ്, ഹോ​​ങ്കോം​​ഗ്, ടോ​​ക്കി​​യോ, സീ​​യു​​ൾ ക​​ന്പോ​​ള​​ങ്ങ​​ൾ ഇ​​ന്ന​​ലെ താ​​ഴേ​​ക്കാ​​യി​​രു​​ന്നു. യൂ​​റോ​​പ്യ​​ൻ സൂ​​ചി​​ക​​ക​​ളു​​ടെ ഗ​​തി​​യും വി​​ഭി​​ന്ന​​മാ​​യി​​രു​​ന്നി​​ല്ല.

വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ ഡോ​​ള​​റു​​മാ​​യു​​ള്ള വി​​നി​​മ​​യ​​ത്തി​​ൽ രൂ​​പ 69.36ലാ​​ണ്. ക്രൂ​​ഡ് വി​​പ​​ണി​​യി​​ൽ ബ്ര​​ന്‍റ് ഇ​​നം ക്രൂ​​ഡി​​ന് 0.36 ശ​​ത​​മാ​​നം വി​​ല താ​​ഴ്ന്ന് 63.95 ഡോ​​ള​​റി​​ലാ​​യി.

ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് നേ​​ട്ടം

മും​​ബൈ: ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ട​​യ​​റു​​ക​​ൾ​​ക്ക് അ​​ധി​​ക നി​​കു​​തി ചു​​മ​​ത്തി​​യ​​ത് ഇ​​ന്ത്യ​​ൻ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് നേ​​ട്ട​​മാ​​യി. ട്ര​​ക്ക്, ബ​​സ് എ​​ന്നി​​വ​​യ്ക്കു​​ള്ള റേ​​ഡി​​യ​​ൽ ട​​യ​​റു​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ണ് നി​​കു​​തി വ​​ർ​​ധി​​പ്പി​​ച്ച​​ത്.

ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ലേ​​ക്ക് ട​​യ​​ർ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന പ്ര​​ധാ​​ന ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​മാ​​ണ് ചൈ​​ന. ട​​യ​​ർ വി​​പ​​ണ​​ിയു​​ടെ 50 ശ​​ത​​മാ​​ന​​മാ​​ണ് റേ​​ഡി​​യ​​ൽ ട​​യ​​റു​​ക​​ൾ. ഇ​​തി​​ൽ 20-25 ശ​​ത​​മാ​​ന​​വും ചൈ​​ന​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത്. നി​​കു​​തി വ​​ർ​​ധി​​പ്പി​​ച്ച​​തോ​​ടെ ചൈ​​നീ​​സ് ട​​യ​​റു​​ക​​ൾ​​ക്ക് വി​​ല കൂ​​ടു​​ക​​യും ആ​​ഭ്യ​​ന്ത​​ര ക​​ന്പ​​നി​​ക​​ളു​​ടെ ട​​യ​​റു​​ക​​ൾ​​ക്ക് ഡി​​മാ​​ൻ​​ഡ് ഉ​​യ​​രു​​ക​​യും ചെ​​യ്യും.
ട​​യ​​ർ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ ഇ​​ന്ന​​ലെ ര​​ണ്ടു മു​​ത​​ൽ നാ​​ലു വ​​രെ ശ​​ത​​മാ​​നം ക​​യ​​റി.