കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020ൽ 20 ശതമാനത്തിലേറെ വളർച്ചയോടെ 3,100 കോടി രൂപയിലെത്തിക്കാൻ ലക്ഷ്യമിടുന്നതായി ഐസിഐസിഐ ബാങ്ക്. ഈ രംഗത്തെ ഉപഭോക്തൃ, മോർട്ട്ഗേജ് വായ്പകളും വളർത്തി ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നതെന്നു ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്ചി പത്രസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തിഗത വായ്പകളും വാഹന വായ്പകളുമടങ്ങിയ ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനത്തോളം ഉയർന്ന് 2,200 കോടി രൂപയിലെത്തുമെന്നാണു പ്രതീക്ഷ. ഭവനവായ്പകൾ ഉൾപ്പെടെയുള്ള മോർട്ട്ഗേജുകൾ 20 ശതമാനം വർധിച്ച് 900 കോടി രൂപയോളം എത്തും. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ വളർച്ചാ നിരക്ക് ഈ മേഖലയിൽ ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐസിഐസിഐ ബാങ്ക് ചെറുകിട വായ്പാവിതരണം കൂട്ടും
10:37 PM Jun 25, 2019 | Deepika.com