സിയൂൾ: ദ്വിദിന സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയൂളിലെത്തും. ഞായറാഴ്ച അദ്ദേഹം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺജേ ഇന്നുമായി കൂടിക്കാഴ്ച നടത്തും.
കൊറിയൻ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ചും ഉഭയകക്ഷി പ്രശ്നങ്ങൾ സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തുമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിയായ ബ്ലൂ ഓഫീസിന്റെ വക്താവ് കോ മിൻജുംഗ് റിപ്പോർട്ടർമാരോടു പറഞ്ഞു.
ഇരുകൊറിയകളെയും വേർതിരിക്കുന്ന നിസൈനീകൃത മേഖലയിൽ ട്രംപ് സന്ദർശനം നടത്തിയേക്കും.
2017ൽ സിയൂളിൽ സന്ദർശനം നടത്തിയ ട്രംപിന് കാലാവസ്ഥ മോശമായതിനാൽ നിസൈനീകൃത മേഖലയിൽ പോകാനായില്ല.
ട്രംപ് ശനിയാഴ്ച സിയൂളിലേക്ക്
01:23 AM Jun 25, 2019 | Deepika.com