കൊച്ചി: കേരളത്തിലെ മുൻനിര ബിൽഡറായ അസറ്റ് ഹോംസിന്റെ ക്രിസിൽ റേറ്റിംഗ് ഡിഎ2വിൽ നിന്ന് ഡിഎ 2 പ്ലസിലേക്ക് ഉയർന്നു. കേരളത്തിലെ ബിൽഡർമാർക്കു ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗാണിത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ക്രിസിൽ റീജണൽ ഹെഡ് അജയ് കുമാറിൽനിന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽ കുമാർ, ഡയറക്ടർ എൻ. മോഹനൻ എന്നിവർ ഡിഎ2പ്ലസ് റേറ്റിംഗിന്റെ അംഗീകാരപത്രം ഏറ്റുവാങ്ങി.
അപ്പാർട്ട്മെന്റുകൾക്ക് 25 വർഷത്തെ സൗജന്യ ഇൻഷ്വറൻസ് ഇന്ത്യയിൽ ആദ്യം നല്കിയ ബിൽഡറായ അസറ്റ് ഹോംസിനെ അജയ് കുമാർ അഭിനന്ദിച്ചു.
ക്രിസിൽ റേറ്റിംഗ് ഉയർന്നതിൽ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെന്നു ചടങ്ങിൽ സംസാരിച്ച അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ പറഞ്ഞു.
അസറ്റ് ഹോംസിനു കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗ്
10:37 PM Jun 24, 2019 | Deepika.com