മതനിന്ദാക്കുറ്റം: പാക് ജയിലിലുള്ള 40 പേരെ വിട്ടയയ്ക്കണമെന്നു പോംപിയോ

12:13 AM Jun 23, 2019 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മ​​ത​​നി​​ന്ദാ​​ക്കു​​റ്റ​​ത്തി​​നു ജ​​യി​​ലി​​ൽ അ​​ട​​യ്ക്ക​​പ്പെ​​ട്ട മ​​ത​​ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട 40 പേ​​രെ ഉ​​ട​​ൻ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്നു യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ പാ​​ക്കി​​സ്ഥാ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ന്ത​​ർ​​ദേ​​ശീ​​യ മ​​ത​​സ്വാ​​ത​​ന്ത്ര്യം സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​ശി​​പ്പി​​ച്ചു​​കൊ​​ണ്ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​സി​​യാ ബീ​​വി എ​​ന്ന ക്രൈ​​സ്ത​​വ വീ​​ട്ട​​മ്മ​​യെ പാ​​ക് സു​​പ്രീം​​കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​യാ​​ക്കി​​യ കാ​​ര്യം റി​​പ്പോ​​ർ​​ട്ടി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​ന്നാ​​ൽ നാ​​ല്പ​​തോ​​ളം പേ​​ർ ഇ​​നി​​യും ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്നു​​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.