ടെഹ്റാൻ: ആക്രമണത്തിനു മുതിർന്നാൽയുഎസ് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാന്റെ താക്കീത്. പശ്ചിമേഷ്യയിലുള്ള അമേരിക്കൻ താത്പര്യങ്ങൾക്കു ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ സായുധസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ അബോൽഫസൽ ഷെക്കാർച്ചി പറഞ്ഞു.
യുഎസ് ഡ്രോണുകൾക്ക് താവളസൗകര്യം അനുവദിച്ചതിന് യുഎഇയുടെ മുതിർന്ന പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിച്ചു. യുഎഇയിലെ താവളത്തിൽനിന്ന് പുറപ്പെട്ട യുഎസ് സൈനിക ഡ്രോണാണു വ്യാഴാഴ്ച ഇറാൻ വെടിവച്ചിട്ടത്.
യുഎസിനു മുന്നറിയിപ്പുമായി ഇറാൻ
12:13 AM Jun 23, 2019 | Deepika.com