വിമാനം തകർന്ന് ഒന്പതു മരണം
12:13 AM Jun 23, 2019 | Deepika.com
ന്യൂയോർക്ക്: അമേരിക്കയിലെ ഹവായി സംസ്ഥാനത്ത് ചെറുവിമാനം തകർന്ന് ഒന്പതു പേർ മരിച്ചു. ആകാശച്ചാട്ടത്തിനു പുറപ്പെട്ടവരുടെ വിമാനമാണ് ഹൊണോലുലുവിലെ ഡില്ലിങാം എയർഫീൽഡിനു സമീപം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു.