ശ്രീലങ്കയിൽ അടിയന്തരാവസ്ഥ നീട്ടി
12:13 AM Jun 23, 2019 | Deepika.com
കൊളംബോ: ശ്രീലങ്കയിലെ അടിയന്തരാവസ്ഥ ഒരു മാസത്തേക്കു കൂടി നീട്ടി. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. ഈസ്റ്റർദിന സ്ഫോടനത്തെത്തുടർന്ന് ഏപ്രിൽ 22നാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.