അൽഷബാബ് ഭീകരർ കെനിയൻ പോലീസ് ക്യാന്പ് ആക്രമിച്ചു
12:13 AM Jun 23, 2019 | Deepika.com
മൊഗാദിഷു: സൊമാലിയയിലെ അൽ ഷബാബ് ഭീകരർ അതിർത്തി കടന്ന് കെനിയയിലെ പോലീസ് ക്യാന്പ് ആക്രമിച്ച് ആയുധങ്ങളുമായി കടന്നുകളഞ്ഞു. വടക്കുകിഴക്കൻ കെനിയയിലെ ഗാരിസ കൗണ്ടിയിൽ പ്രവർത്തിക്കുന്ന റൂറൽ ബോർഡർ പട്രോൾ യൂണിറ്റിന്റെ ആസ്ഥാനത്ത് വെള്ളിയാഴ്ച അർധരാത്രിയിലായിരുന്നു ആക്രമണം. ഇവിടെയുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങൾ ഭീകരർ തകർത്തു.