ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനങ്ങൾ ഇറേനിയൻ വ്യോമപാത ഒഴിവാക്കി സർവീസ് നടത്തണമെന്ന് ഇന്ത്യൻ വ്യോമയാന റെഗുലേറ്റർ ഡിജിസിഎ.
അനുയോജ്യമായ മറ്റു പാതയിലൂടെ സർവീസ് നടത്താനാണ് നിർദേശം. അമേരിക്കൻ വ്യോമയാന റെഗുലേറ്ററായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച ഇറാന്റെ വ്യോമപാതയിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശിക്കരുതെന്ന് അമേരിക്കൻ വിമാനങ്ങൾക്ക് നിർദേശം നല്കിയിരുന്നു.
ഇന്ത്യൻ വിമാനങ്ങൾ ഇറേനിയൻ വ്യോമപാത ഒഴിവാക്കണം: ഡിജിസിഎ
12:12 AM Jun 23, 2019 | Deepika.com