ഷാങ്ഹായിയിൽ കൈയടി നേടി ഇന്ദ്രൻസ്
02:19 AM Jun 22, 2019 | Deepika.com
ഷാങ്ഹായി: ഷാങ്ഹായി അന്താരാഷ് ട്ര ചലച്ചിത്രമേളയിൽ കൈയടി നേടി മലയാളിതാരം ഇന്ദ്രൻസ്. റെഡ് കാർപ്പറ്റിലൂടെ ഇന്ദ്രൻസും സംഘവും നടന്നുനീങ്ങവേ സദസിൽ കരഘോഷം മുഴങ്ങി. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ഇന്ദ്രൻസ് ചിത്രം മത്സരവിഭാഗത്തിലാണ് മേളയിൽ പ്രദർശിപ്പിച്ചത്. 24 വരെയാണു ഷാങ്ഹായി ഫിലിം ഫെസ്റ്റിവൽ.