കൊച്ചി: ഫാർമ, ആരോഗ്യമേഖലകളിൽ നിക്ഷേപിക്കുന്ന ഓപ എൻഡഡ് ഓഹരി അധിഷ്ഠിത പദ്ധതിയായ ആദിത്യ ബിർള സലൈഫ് ഫാർമ ആൻഡ് ഹെൽത്ത് കെയർ ഫണ്ടിന്റെ പ്രാരംഭ വില്പന ജൂലൈ നാലു വരെ നടത്തും. ഇന്ത്യൻ ഔഷധ കന്പനികൾ, ആശുപത്രികൾ, രോഗനിർണയ സ്ഥാപനങ്ങൾ, ഗവേഷണ നിർമാണ സേവനങ്ങൾ, വെൽനെസ്, സ്പെഷാലിറ്റി കെമിക്കൽസ് തുടങ്ങിയ മേഖലകളിലാവും പദ്ധതിനിക്ഷേപം നടത്തുക.
ആയിരം രൂപയാണ് ആദിത്യ ബിർള സലൈഫ് മ്യൂച്വൽ ഫണ്ടിന്റെ പദ്ധതിയിലെ കുറഞ്ഞ നിക്ഷേപമെന്ന് ആദിത്യ ബിർള സലൈഫ് അസറ്റ് മാനേജ്മെന്റ് കന്പനിയുടെ സിഇഒ എ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
സലൈഫ് ഫാർമ ആൻഡ് ഹെൽത്ത് കെയർ ഫണ്ടിന്റെ എൻഎഫ്ഒ ജൂലൈ നാലു വരെ
10:50 PM Jun 21, 2019 | Deepika.com