കോട്ടയം: ജിഎസ്ടി നടപ്പിലാക്കിയ 2017-18 വർഷത്തെ റിട്ടേണ്‍ സമർപ്പിക്കാനുള്ള സമയം ജൂണ്‍ 30 എന്നതു നീട്ടി നല്‍കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ. തുടക്കം മുതലുള്ള സാങ്കേതിക പിഴവ് തിരുത്താൻ ഒരവസരംകൂടി നല്‍കണം. നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സിലിൽ സമർദം ചെലുത്തണമെന്ന് ധനമന്ത്രിയോടും ഫെഡറേഷൻ ആവശ്യപ്പെട്ടു.
വാറ്റുകാലത്തെ റീഫണ്ടുകൾ അടുത്ത മാസംതന്നെ വ്യാപാരികൾക്കു തിരികെ നല്‍കുമെന്നും വാറ്റ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നല്കാൻ നിർദേശം നല്‍കിയിട്ടുണ്ടെന്നും റബർ പാക്കേജ് കാലത്തെ ഒഴിവാക്കിയിരുന്ന നികുതി അടയ്ക്കണമെന്ന് ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതു പുനഃപരിശോധിക്കാൻ ജില്ലാ കമ്മീഷണർമാരോട് ആവശ്യപ്പെട്ടതായും ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതായി ഭാരവാഹികളായ ടോമി കുരിശുംമൂട്ടിൽ, ബിജു പി. തോമസ്, എം.ടി. തോമസ്, രാജൻ ദാമു, ലിയാഖത്ത് അലിഖാൻ എന്നിവർ അറിയിച്ചു.
ജിഎസ്ടി റിട്ടേണ്‍ സമയം ദീർഘിപ്പിക്കണം
12:25 AM Jun 21, 2019 | Deepika.com