വാഷിംഗ്ടൺ ഡിസി: ആർമി സെക്രട്ടറി മാർക്ക് ടി. എസ്പറിനെ ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. ആർമി, ആർമി റിസർവ്, നാഷണൽ ഗാർഡ്സ് എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള എസ്പർ ഗൾഫ് യുദ്ധത്തിലടക്കം പങ്കെടുത്തിട്ടുണ്ട്. നിലവിലെ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാൻ അപ്രതീക്ഷിതമായി തന്റെ നാമനിർദേശം പിൻവലിച്ചതിനെത്തുടർന്നാണ് എസ്പറിനെ നിയമിക്കുന്നതായി ട്രംപ് അറിയിച്ചത്.
ട്രംപിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിപദവി വഹിക്കുന്ന മൂന്നാമത്തെയാളാണ്. ആദ്യ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് കഴിഞ്ഞ ഡിസംബറിൽ രാജിവച്ചു. തുടർന്നാണ് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന് ആക്ടിംഗ് പദവി നല്കിയത്.
മാർക്ക് എസ്പർ യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി
12:13 AM Jun 20, 2019 | Deepika.com