എണ്ണക്കപ്പൽ ആക്രമണം: മൈനുകൾ ഇറാന്‍റേതെന്ന് യുഎസ് നേവി വിദഗ്ധൻ

12:13 AM Jun 20, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഒ​​​രാ​​​ഴ്ച​​​മു​​​ന്പ് ഒ​​​മാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ര​​​ണ്ട് എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്ക് നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​മേ​​​രി​​​ക്ക തു​​​ട​​​ർ​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച മൈ​​​നു​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ന്‍റെ മൈ​​​നു​​​ക​​​ളു​​​മാ​​​യി സാ​​​മ്യം ഉ​​​ണ്ടെ​​​ന്ന് യു​​​എ​​​സ് നേ​​​വി​​​യി​​​ലെ എ​​​ക്സ്പ്ലോ​​​സീ​​​വ് വി​​​ദ​​​ഗ്ധനാ​​​യ ക​​​മാ​​​ൻ​​​ഡ​​​ർ ഷോ​​​ൺ കി​​​ഡോ പ​​​റ​​​ഞ്ഞു.

ആ​​​ക്ര​​​മ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​തെ​​​ന്നു പ​​​റ​​​ഞ്ഞ് പൊ​​​ട്ടാ​​​ത്ത മൈ​​​നു​​​ക​​​ൾ യു​​​എ​​​സ് നേ​​​വി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണി​​​ച്ചി​​​രു​​​ന്നു. ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ എ​​​ണ്ണ​​​ടാ​​​ങ്ക​​​റി​​​ൽ​​​നി​​​ന്ന് മൈ​​​നു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് വീ​​​ഡി​​​യോ​​​ക​​​ളും പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു പ​​​ങ്കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.


ഇ​​​തി​​​നി​​​ടെ, ഇ​​​ന്ന​​​ലെ തെ​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ ബ​​​സ്ര​​​യി​​​ലെ എണ്ണ ഖനന മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. യുഎസിലെ എ​​​ക്സോ​​​ൺ മൊ​​​ബീ​​​ൽ ക​​​ന്പ​​​നി​​​യടക്കം ഇവിടെ ഖനനം നടത്തുന്നുണ്ട്.