ലണ്ടൻ: രണ്ടാംഘട്ട വോട്ടെടുപ്പിൽ പുറത്തായ മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡോമിനിക് റാബ് കൺസർവേറ്റീവ് നേതൃമത്സരത്തിൽ മുൻ വിദേശകാര്യ മന്ത്രി ബോറീസ് ജോൺസന് പിന്തുണ പ്രഖ്യാപിച്ചു. റാബ് പുറത്തായതോടെ ഇനി അഞ്ചു സ്ഥാനാർഥിത്വ മോഹികൾ മാത്രമാണു രംഗത്തുള്ളത്.
ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിൽ ജോൺസന് 313 എംപിമാരിൽ 126 പേരുടെ പിന്തുണ കിട്ടി. 46 വോട്ടു കിട്ടിയ ജറമി ഹണ്ടാണ് രണ്ടാം സ്ഥാനത്ത്.
ജോൺസന് റാബിന്റെ പിന്തുണ
12:13 AM Jun 20, 2019 | Deepika.com