വാഴക്കുളം: കനത്ത വിലയിടിവിനുശേഷം പൈനാപ്പിൾ പഴത്തിനു വില ഉയർന്നു. ജൂൺ മാസാരംഭത്തിൽ കിലോഗ്രാമിനു വില 30 രൂപയായിരുന്നത് 14 രൂപയിലേക്കു താഴ്ന്നിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയോടെ വില 20 രൂപയിലേക്ക് ഉയർന്നു. ഇന്നലെ വാഴക്കുളം വിപണിയിൽ 35 രൂപയിലേക്കു വില കുതിച്ചുകയറി.
പൈനാപ്പിൾ പച്ചയ്ക്കും നേരിയതോതിൽ വില ഉയർന്നു. 43 രൂപയ്ക്കാണു പച്ച പൈനാപ്പിൾ വിപണനം നടന്നത്. നല്ല കരിന്പച്ച പരുവത്തിലുള്ള പൈനാപ്പിളിന് താരതമ്യേന ഉയർന്ന വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതിന്റെ വില 40 രൂപയായി തുടരുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ആരംഭിക്കാത്തതും അവിടത്തെ ഉയർന്ന ചൂടുമാണു പച്ച പൈനാപ്പിളിന് ഉയർന്ന വില ലഭിക്കാൻ ഇടയാക്കിയിരിക്കുന്നത്.
പൈനാപ്പിളിനു വില ഉയരുന്നു
12:13 AM Jun 20, 2019 | Deepika.com