കട്ടപ്പന: ഏലക്കയുടെ ശരാശരി വില 3000 രൂപ കടന്നു. ഇന്നലെ ബോഡിനായ്ക്കന്നൂരിൽ നടന്ന ഇ - ലേലത്തിൽ ശരാശരി വില 3180.81 രൂപ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 367 രൂപയുടെ വർധനയാണിത്. വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രോഡ്യൂസർ കന്പനിയുടെ ലേലത്തിൽ 145 ലോട്ടുകളിലായി വിൽപനയ്ക്കെത്തിയ 26108.5 കിലോഗ്രാം ഏലക്കായും വിറ്റുപോയി. 3380 രൂപയാണു കൂടിയ വില.
ഉച്ചകഴിഞ്ഞ് നടന്ന ഇടുക്കി ഡിസ്ട്രിക്ട് ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ കന്പനിയുടെ ലേലത്തിലും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. 82 ലോട്ടുകളിലായി വിൽപനയ്ക്കെത്തിയ 11066.8 കിലോഗ്രാം ഏലക്കായും വിറ്റുപോയി. കൂടിയ വില 3413 രൂപയും ശരാശരി വില 3087.87 രൂപയുമാണ്.
ഏലക്കയുടെ ശരാശരി വില 3000 കടന്നു
12:42 AM Jun 19, 2019 | Deepika.com