വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ സ്ട്രീമിഗ് പ്ലാറ്റ് ഫോമായ യുട്യൂബിലെ വിദ്വേഷ പ്രസംഗങ്ങളും വീഡിയോകളും നീക്കം ചെയ്യുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത്തരം 90 ലക്ഷം വീഡിയോകൾ യുട്യൂബ് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുട്യൂബിലെ വിദ്വേഷ പ്രസംഗങ്ങളും വീഡിയോകളും പലയിടത്തും കലാപങ്ങളുണ്ടാകാൻ കാരണമായതായി കണ്ടെത്തിയതിനേത്തുടർന്ന് കന്പനിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വിവാദ വീഡിയോകളുടെ പേരിൽ പല രാജ്യങ്ങളിലും യുട്യൂബ് വിലക്കും നേരിടുന്നുണ്ട്. “വിദ്വേഷ പ്രസംഗങ്ങൾ കണ്ടെത്തുന്നതിന് ആർട്ടിഫിഷൽ സംവിധാനത്തിനു പുറമേ ജീവനക്കാരെയും ഉപയോഗിക്കുന്നുണ്ട്. കോടിക്കണക്കിന് വീഡിയോകളിൽനിന്ന് വിദ്വേഷ പ്രസംഗങ്ങൾ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. കഠിനാധ്വാനം ചെയ്തിട്ടാണെങ്കിലും വിദ്വേഷ വീഡിയോകൾ നീക്കം ചെയ്യുന്നത് തുടരും’’ സുന്ദർ പിച്ചെ പറഞ്ഞു.
യുട്യൂബിലെ വിദ്വേഷപ്രസംഗങ്ങൾ നീക്കം ചെയ്യും
12:42 AM Jun 19, 2019 | Deepika.com