മുംബൈ: ക്രിപ്റ്റോ കറൻസി പ്രഖ്യാപിച്ചതിനു പിന്നാലെ, സ്വന്തം ഡിജിറ്റൽ വാലറ്റ് കന്പനിയും പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്ക്. കലിബ്ര എന്നു പേരിട്ടിരിക്കുന്ന ഡിജിറ്റൽ വാലറ്റ് ആപ്പിലൂടെ ലിബ്രായുടെ കൈമാറ്റമാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
മറ്റു ഡിജിറ്റൽ വാലറ്റ് ആപ്പുകളുടെ പ്രവർത്തനവും കലിബ്രായിലുണ്ടാകും. ലിബ്രായേക്കുറിച്ച് കൂടുതൽ വിവരങ്ങളും സക്കർബർഗിന്റെ പോസ്റ്റിലുണ്ട്. സ്മാർട്ഫോണും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽലോകത്തെവിടെയുമുള്ള ആളുകൾക്കും പ്രത്യേക ഫീസ് ഈടാക്കാതെ ലിബ്രാ കൈമാറാനാകും. ബാങ്ക് അക്കൗണ്ടുകളും മറ്റ് ഇ-പേമെന്റ് ആപ്പുകളൊന്നമില്ലാത്തവർക്ക് ലിബ്ര ഏറെ സഹായമാകും. ലിബ്രാ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ തികച്ചും സ്വകാര്യമായിരിക്കുമെന്നും സക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അടുത്തവർഷം മുതൽ ലിബ്ര പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലിബ്രയ്ക്കൊപ്പം കലിബ്രയും
12:42 AM Jun 19, 2019 | Deepika.com