മുംബൈ, അഹമ്മദാബാദ് യാത്രകൾക്ക് ഓഫറുമായി ഗോ എയർ
12:42 AM Jun 19, 2019 | Deepika.com
കൊച്ചി: കൊച്ചിയിൽനിന്നു മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് 1689 രൂപ നിരക്കിൽ മിനിവെക്കേഷൻ ഓഫറുമായി ഗോ എയർ. ലഘു ഇടവേളകൾ അഥവാ മിനി വെക്കേഷൻ ആസ്വദിക്കാനാണ് ഗോ എയർ മിനിവെക്കേഷൻ പദ്ധതി. 23 വരെ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ യത്ര ചെയ്യാം. ഇതിനു പുറമെ www.goair.in എന്ന ഗോ എയർ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ GOAIR10 എന്ന പ്രോമോ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് 10% ഇളവും ലഭിക്കും.