തൃശൂർ: കല്യാണ്‍ ജ്വല്ലേഴ്സ് ഏപ്രിലിൽ പ്രഖ്യാപിച്ച 300 കിലോഗ്രാം സ്വർണം സമ്മാനമായി നല്കുന്ന ആഗോള പ്രചാരണപരിപാടിയുടെ ഭാഗമായി 317 കിലോഗ്രാം സ്വർണം ഉപയോക്താക്കൾക്കു വിതരണം ചെയ്തു. ജൂണ്‍ പത്തിന് അവസാനിച്ച പ്രചാരണപരിപാടി വൻവിജയമായിരുന്നതിനാൽ അധികമായി 17 കിലോ സ്വർണംകൂടി നല്‍കുകയായിരുന്നു.
46 ഭാഗ്യശാലികൾക്കു 100 സ്വർണനാണയങ്ങൾ വീതം നല്കി. കൂടാതെ ഉപയോക്താക്കൾ ആഭരണങ്ങൾ വാങ്ങുന്നതിന് അനുസരിച്ച് സൗജന്യമായി സ്വർണനാണയങ്ങളും ഉറപ്പുവരുത്തിയിരുന്നു. ഇലക്ട്രോണിക് റാഫിൾ ഉപയോഗിച്ചുള്ള നറുക്കെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. പ്രചാരണത്തിന്റെ തുടക്കത്തിൽ അറിയിച്ചതുപോലെ ഇന്ത്യയിൽനിന്ന് 12 വിജയികളെയും യുഎഇയിൽനിന്ന് 18 പേരെയും ഖത്തറിൽനിന്ന് ഏഴു പേരെയും ഒമാനിൽനിന്ന് അഞ്ചു പേരെയും കുവൈറ്റിൽനിന്ന് നാലുപേരെയുമാണ് സമ്മാനജേതാക്കളായി തെരഞ്ഞെടുത്തത്. ഏറ്റവും കുറഞ്ഞത് 25,000 രൂപയുടെ ആഭരണങ്ങൾ വാങ്ങിയവർക്കു സൗജന്യ സ്വർണനാണയങ്ങൾ നേടാൻ അവസരമുണ്ടായിരുന്നു. പ്രചാരണപരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ നന്ദി പറഞ്ഞു.
കല്യാണ്‍ ജ്വല്ലേഴ്സ് 317 കിലോ സ്വർണം സമ്മാനമായി നൽകി
12:42 AM Jun 19, 2019 | Deepika.com