കൊച്ചി: ഇന്ത്യയിലെ വ്യവസായരംഗത്തെ സംരംഭകർക്കും പ്രഫഷണൽസിനും വ്യക്തികൾക്കുംവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ക്വാളിറ്റി മാർക്ക് ട്രസ്റ്റിന്റെ അവാർഡ് പ്രഖ്യാപനം 23നു നടക്കും. അവാർഡിന്റെ ഫൈനൽ റൗണ്ടിൽ 350 കന്പനികളെ തെരഞ്ഞെടുത്തു. 1800 കന്പനികൾ രജിസ്റ്റർ ചെയ്ത് അവാർഡിനു അവസരം തേടിയെങ്കിലും അവസാന റൗണ്ടിൽ 350 കന്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 40 ഓളം വിവിധ വിഭാഗങ്ങളിലാണ് അവാർഡ് നല്കുന്നത്.
അഹമ്മദാബാദിൽ 23നു വൈകിട്ട് അഞ്ചരയ്ക്കാണ് ചടങ്ങ് നടക്കുന്നത്. ഉത്പന്നം, സേവനം, സ്ഥാപനത്തിന്റെ ഘടന തുടങ്ങിയവയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡിനു പരിഗണിക്കുന്നത്. എട്ടാം പതിപ്പിൽ 250 കന്പനികൾക്ക് അവാർഡ് സമ്മാനിച്ചിരുന്നു.
തത്സമയ സംപ്രേക്ഷണം സിഎൻബിസി അവാസിലുണ്ടാകും. സംരംഭകരിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അവാർഡ്. സിസ്റ്റം സർട്ടിഫിക്കേഷനിൽ അംഗങ്ങൾ ചേർന്നാണ് ക്വാളിറ്റി മാർക്ക് ട്രസ്റ്റ് 2013 ൽ ആരംഭിച്ചത്.
ക്വാളിറ്റി മാർക്ക് ട്രസ്റ്റ് അവാർഡിനായി ഫൈനൽ റൗണ്ടിൽ 350 കന്പനികൾ
12:42 AM Jun 19, 2019 | Deepika.com