കൊച്ചി: രാജ്യത്തെ പ്രമുഖ സിമന്റ് നിര്‍മാണ കമ്പനിയായ രാംകോ സിമന്റ്സ് ഏറ്റവും പുതിയ പ്രീമിയം ബ്ലെന്‍ഡഡ് സിമന്റായ രാംകോ സൂപ്പര്‍ക്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായി വിള്ളലുകള്‍ വീഴാത്ത സിമന്റ് എന്ന പ്രത്യേകതയും സൂപ്പര്‍ ക്രീറ്റിനുണ്ട്. ഇതോടെ ഒരു സിമന്റ് നിര്‍മാണ കമ്പനി എന്നതിലുപരിയായി രാംകോ സിമന്റ്സ് ഒരു കംപ്ലീറ്റ് സിമന്റ് സൊല്യൂഷന്‍സ് ദാതാക്കളായി സ്വയം മാറിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ള കോണ്‍ക്രീറ്റ് ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് രാംകോ സൂപ്പര്‍ ക്രീറ്റ് അവരുടെ ആവശ്യകതകള്‍ നിറവേറ്റും. ഏറ്റവും മികച്ച കരുത്ത് നല്കുന്നതിനോടൊപ്പം തന്നെ മികച്ച ഈടും ഗുണമേന്മയും പ്രദാനം ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദമായി തയാറാക്കിയ സൂപ്പര്‍ ക്രീറ്റ് വിള്ളലുകളെ പ്രതിരോധിക്കുകയും മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നതായി അധികൃതർ അവകാശപ്പെട്ടു.
രാംകോ സിമന്റ്സിന്റെ സൂപ്പര്‍ക്രീറ്റ് പ്രീമിയം സിമന്റ് വിപണിയില്‍
12:42 AM Jun 19, 2019 | Deepika.com