അനധികൃത കുടിയേറ്റക്കാരെ അടുത്തയാഴ്ച മുതൽ പുറത്താക്കുമെന്നു ട്രംപ്

12:42 AM Jun 19, 2019 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മ​​തി​​യാ​​യ രേ​​ഖ​​ക​​ളി​​ല്ലാ​​തെ യു​​എ​​സി​​ൽ ത​​ങ്ങു​​ന്ന ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രെ പു​​റ​​ത്താ​​ക്കു​​ന്ന ന​​ട​​പ​​ടി​​ക്ക് അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. വ​​ന്ന​​വേ​​ഗ​​ത്തി​​ൽ ത​​ന്നെ അ​​വ​​രെ പു​​റ​​ന്ത​​ള്ളു​​മെ​​ന്നു ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു.

അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രെ ത​​ട​​യു​​ന്ന​​തി​​ന് മെ​​ക്സി​​ക്കോ​​യും ഗ്വാ​​ട്ടി​​മാ​​ല​​യും സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളെ ട്രം​​പ് പ്ര​​ശം​​സി​​ച്ചു. അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റം ത​​ട​​യു​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ലം​​ഭാ​​വം കാ​​ണി​​ക്കു​​ന്ന ഡെ​​മോ​​ക്രാ​​റ്റു​​ക​​ളെ അ​​ദ്ദേ​​ഹം വി​​മ​​ർ​​ശി​​ച്ചു.

യു​​എ​​സി​​ൽ ഒ​​രു​​കോ​​ടി 20ല​​ക്ഷം അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രു​​ണ്ടെ​​ന്നാ​​ണ് ഏ​​ക​​ദേ​​ശ ക​​ണ​​ക്ക്. ഇ​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും മ​​ധ്യ​​അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും മെ​​ക്സി​​ക്കോ​​യി​​ലും നി​​ന്നു​​ള്ള​​വ​​രാ​​ണ്.