ഫാഷൻ ഡിസൈനർ ഗ്ലോറിയ വാണ്ടർബിൽറ്റ് അന്തരിച്ചു
12:42 AM Jun 19, 2019 | Deepika.com
ന്യൂയോർക്ക്: പ്രമുഖ ഫാഷൻ ഡിസൈനർ ഗ്ലോറിയ വാണ്ടർബിൽറ്റ്(96) അന്തരിച്ചു. ചിത്രകലയിലും എഴുത്തിലും തിളങ്ങിയ ഗ്ലോറിയ ജീൻസ് രൂപകല്പനയിലാണ് തന്റെ മുദ്ര പതിപ്പിച്ചത്. പ്രമുഖ സാന്പത്തിക സംരംഭകനായിരുന്ന കോർണേലിയസ് വാണ്ടർബിൽറ്റിന്റെ കൊച്ചുമകളാണ്. സിഎൻഎൻ ചാനലിൽ വാർത്താ അവതാരകനായ മകൻ ആൻഡേഴ്സൺ കൂപ്പറാണ് മരണവിവരം അറിയിച്ചത്.