വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ 40 ശതമാനം വർധന ഉണ്ടായെന്ന് സൗത്ത് ഏഷ്യൻ അമേരിക്കൻ ലീഡിംഗ് ടുഗദർ എന്ന സംഘടന അറിയിച്ചു. 2010നും 17നും ഇടയ്ക്കാണ് ഈ വർധന.
44,02,363 ഇന്ത്യൻ വംശജർ നിയമസാധുതയോടെ യുഎസിൽ തങ്ങുന്നു. 2010ൽ ഇവരുടെ എണ്ണം 31,83,063 ആയിരുന്നു. വർധന 39.3 ശതമാനം. അനധികൃതമായി തങ്ങുന്ന 6,30,000 പേരും ഉണ്ട്. ഇവരുടെ കാര്യത്തിൽ 72 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. വീസക്കാലാവധി തീർന്നിട്ടും യുഎസിൽ തുടരുന്നവരാണ് ഇതിൽ ഭൂരിപക്ഷവും. മൊത്തത്തിൽ ഇന്ത്യൻ വംശജരുടെ എണ്ണം 2010ലെ 35 ലക്ഷത്തിൽനിന്ന് 2017ൽ 54 ലക്ഷമായി(നാല്പതു ശതമാനം) ഉയർന്നു.
യുഎസിൽ ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ 40 ശതമാനം വർധന
12:42 AM Jun 19, 2019 | Deepika.com