ജപ്പാനിൽ ഭൂകന്പം; സുനാമി മുന്നറിയിപ്പ്
12:42 AM Jun 19, 2019 | Deepika.com
ടോക്കിയോ: വടക്കുപടിഞ്ഞാറൻ ജപ്പാനിൽ യമാഗട പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. ഇതെത്തുടർന്നു സുനാമി മുന്നറിയിപ്പു നൽകി. ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയു ഏതാനും റോഡുകൾ അടയ്ക്കുകയും ചെയ്തു. ആണവനിലയങ്ങൾക്കു കുഴപ്പമില്ലെന്നു ചീഫ് സെക്രട്ടറി അറിയിച്ചു.