മുംബൈ: ഇന്ത്യ- അമേരിക്ക വ്യാപാരയുദ്ധ ഭീതിയിൽ ഓഹരിവിപണിക്ക് തളർച്ച. സെൻസെക്സ് 491.28 പോയിന്റ് താണ് 38,960.79 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,672.15 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 151.15 പോയിന്റാണ് നിഫ്റ്റിയുടെ നഷ്ടം.
വ്യാപാരയുദ്ധഭീതിക്കു പുറമേ മധ്യേഷ്യയിലെ ആശങ്കകളും മൺസൂൺ വരവും വിപണിയെ ബാധിച്ചതായാണ് വിലയിരുത്തൽ.ടാറ്റാ സ്റ്റീൽ, വേദാന്ത, ടാറ്റാ മോട്ടോഴ്സ്, അക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി, സൺ ഫാർമ, മാരുതി തുടങ്ങിയ കന്പനികളുടെ ഓഹരികൾ നഷ്ടം നേരിട്ടു.
എന്നാൽ യെസ് ബാങ്ക്, കോൾ ഇന്ത്യ, ഇൻഫോസിസ് തുടങ്ങിയ വിപണി തളർച്ചയെ അതിജീവിച്ച് നേട്ടം സ്വന്തമാക്കി. വിനിമയ രംഗത്ത് രൂപ ഡോളറിനെതിരേ 10 പൈസ താണ് 69.91 ൽ എത്തി.
വ്യാപാരയുദ്ധ ഭീതിയിൽ വിപണി തളർന്നു
12:49 AM Jun 18, 2019 | Deepika.com