തിരുവനന്തപുരം: ഫാഷൻ രംഗത്തെ പുത്തൻ ട്രെൻഡുകളുമായി ട്രാവൻകൂർ ഫാഷൻ നൈറ്റിൽ നൂറിലേറെ മോഡലുകൾ നിരന്നു. വിവിധയിനം ഫാഷൻ വസ്ത്രങ്ങളുടെ ഡിസൈനുകളുമായി പ്രശസ്തരായ ഇരുപതു ഡിസൈനർമാർ അനേകം പുത്തൻ ഇനങ്ങൾ അവതരിപ്പിച്ചു. റാമ്പിൽ കാറ്റ് വാക്കുമായി മോഡലുകൾ ചുവടുവച്ചപ്പോൾ ഫാഷൻ കുതുകികൾ ആവേശാരവങ്ങൾ മുഴക്കി. ശ്രീലങ്കയിൽനിന്നുള്ള ഡിസൈനർ ഭാനു ഫെർണാണ്ടോ ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഡിസൈനർമാരായ നവീൻ ആൻഡ് മദൻ, അഹം ബോട്ടിക്, മാന്യവാർ, അഷിമ മൊഹാപത്ര, അശ്വതി രാജ്, ഡ്രീം സോണ്‍, ആര്യ ജയകുമാർ, വിപിൻ ഷോ തുടങ്ങിയവരാണ് പുത്തൻ ഡിസൈനുകൾ അവതരിപ്പിച്ചത്. രാഹുൽ ഈശ്വർ, സിനിമാതാരങ്ങളായ ജയകൃഷ്ണൻ, നാരായണൻ, ഷമിത വിനയ, ഉർവശി ജോഷി, സീതാലക്ഷ്മി ഹരിഹരൻ, സയനാ സായ, ദീപ രാഹുൽ ഈശ്വർ, നവനീത് നായർ തുടങ്ങിയവർ റാമ്പിലെത്തി.
ട്രാവൻകൂർ ഫാഷൻ നൈറ്റ്: പങ്കെടുത്തത് നൂറിലേറെ മോഡലുകൾ
12:49 AM Jun 18, 2019 | Deepika.com