പാക്കിസ്ഥാനിൽ ബ്ലോഗർ വെട്ടേറ്റു മരിച്ചു
12:48 AM Jun 18, 2019 | Deepika.com
ഇസ്ലാമാബാദ്: സൈന്യത്തെയും ഐഎസ്ഐയെയും വിമർശിച്ച ബ്ളോഗ് എഴുത്തുകാരൻ മുഹമ്മദ് ബിലാൽ ഖാൻ അക്രമിയുടെ വെട്ടേറ്റു മരിച്ചു. അമ്മാവനുമൊത്ത് വർത്തമാനം പറഞ്ഞിരിക്കുന്പോൾ കിട്ടിയ ഫോൺകോളിനെത്തുടർന്നു പുറത്തെത്തിയ ഖാനെ അക്രമി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണു സംഭവം.