പാരീസ്: അഗ്നിബാധ നേരിട്ട് രണ്ടു മാസം തികഞ്ഞ ശനിയാഴ്ച നോട്ടർഡാം കത്തീഡ്രലിൽ നടന്ന ദിവ്യബലിയിൽ പങ്കെടുത്തവർ സുരക്ഷയുടെ ഭാഗമായി ഹെൽമെറ്റ് ധരിച്ചു.
കത്തീഡ്രലിലിന്റെ കിഴക്കുഭാഗത്തുള്ള കന്യാമറിയത്തിന്റെ ചാപ്പലിലായിരുന്നു ദിവ്യബലി. പുരോഹിതന്മാരും കത്തീഡ്രലിലെ ജോലിക്കാരും അടക്കം മുപ്പതോളം പേരാണ് ദിവ്യബലിയിൽ പങ്കെടുത്തത്. പാരീസ് ആർച്ച്ബിഷപ് മൈക്കൽ ഓപെറ്റിറ്റ് ശുശ്രൂഷകൾക്കു നേതൃത്വം നല്കി.
നോട്ടർഡാം: ദിവ്യബലിയിൽ പങ്കെടുത്തത് ഹെൽമറ്റ് ധരിച്ച്
12:50 AM Jun 17, 2019 | Deepika.com