നൈജീരിയയിൽ 35 പേരെ അക്രമികൾ കൊലപ്പെടുത്തി
12:50 AM Jun 17, 2019 | Deepika.com
കാനോ: മോട്ടോർ ബൈക്കിലെത്തിയ തോക്കുധാരികൾ വടക്കൻ നൈജീരിയയിൽ 35 ഗ്രാമീണരെ കൊലപ്പെടുത്തി.ഷിങ്കാഫി ഡിസ്ട്രിക്ടിലെ രണ്ടു ഗ്രാമങ്ങളിൽ കടന്നു ചെന്ന അക്രമികൾ കണ്ണിൽകണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. അക്രമി സംഘത്തിനുവേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.