മാലിന്യം തിരിച്ചയച്ച് ഇന്തോനേഷ്യ
11:45 PM Jun 15, 2019 | Deepika.com
ജക്കാർത്ത: യുഎസിൽനിന്ന് എത്തിയ അഞ്ച് കണ്ടെയ്നർ മാലിന്യം ഇന്തോനേഷ്യ തിരിച്ചയച്ചു. കടലാസ് അവശിഷ്ടങ്ങളെന്ന പേരിലാണ് എത്തിയത്. പരിശോധന നടത്തിയപ്പോൾ പ്ലാസ്റ്റിക് മാലിന്യവും ഡയപ്പറും കണ്ടെത്തി. ഇന്തോനേഷ്യ കുപ്പത്തൊട്ടിയല്ലെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സയിദ് മുഹാദർ പറഞ്ഞു.