മോസ്കോ: ബഹിരാകാശത്തേക്കു കാർ അയച്ച യുഎസ് സംരംഭകൻ ഇലോൺ മസ്കിനെ പരിഹസിച്ച് റഷ്യൻ ശാസ്ത്രജ്ഞർ. റഷ്യക്കാർ ബഹിരാകാശത്തേക്ക് അയച്ച റോക്കറ്റിൽ ഒരു കാറിന്റെ മാതൃകയും ഉൾപ്പെടുത്തി.
സ്പേസ് എക്സ് കന്പനി സ്ഥാപകനായ മസ്കിന്റെ ബഹിരാകാശനാടകം 2018 ഫെബ്രുവരിയിലായിരുന്നു. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഫാൽക്കൺ ഹെവി റോക്കറ്റിന്റെ വിക്ഷേപണത്തിൽ മസ്കിന്റെ സ്വന്തം ടെസ്ല റോഡ്സ്റ്റർ കാറും ഉൾപ്പെടുത്തി. കാറിനുള്ളിൽ സ്റ്റാർമാൻ എന്ന പാവമനുഷ്യനും.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ മേധാവി ദിമിത്രി റഗോസിന്റെ ഷിഗിലി കാറിന്റെ മാതൃകയാണ് ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി കഴിഞ്ഞദിവസം വിക്ഷേപിച്ച റോക്കറ്റിനുള്ളിൽ വച്ചത്. റഗോസിന്റെ ഒരു കട്ടൗട്ടും കാറിനുള്ളിൽ ഉണ്ടായിരുന്നു. റഗോസിനും മസ്കും ശത്രുക്കളാണ്.
മക്സിന്റെ കാറും അതിനുള്ളിലെ സ്റ്റാർമാനും ലക്ഷ്യം തെറ്റി ബഹിരാകാശത്തു തുടർന്നപ്പോൾ, റഗോസിന്റെ കട്ടൗട്ട് ഭൂമിയിൽ തിരികെയെത്തിക്കാൻ റഷ്യക്കാർക്കായി.
മസ്കിനെ കളിയാക്കി റഷ്യ
11:45 PM Jun 15, 2019 | Deepika.com