ലണ്ടൻ: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാകാമെന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടിന്റെ പ്രസ്താവനയെ ചോദ്യംചെയ്ത് പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജറമി കോർബിൻ.
ഒരു തെളിവും ഇല്ലാതെയാണു ഹണ്ട് ആരോപണം ഉന്നയിക്കുന്നതെന്നു കോർബിൻ ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷം ആളിക്കത്തിക്കാനല്ല, ലഘൂകരിക്കാനാണ് ബ്രിട്ടൻ ശ്രമിക്കേണ്ടതെന്നും കോർബിൻ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നതിൽ ഏതാണ്ട് ഉറപ്പുണ്ടെന്നാണ് ഹണ്ട് പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനാണെന്നു തറപ്പിച്ചു പറഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.
ഇറാന്റെ പങ്ക് വ്യക്തമാക്കുന്നതെന്ന് വിശദീകരിച്ച് ഒരു വീഡിയോ യുഎസ് പുറത്തുവിട്ടിരുന്നു. എന്നാൽ, ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നു.
എണ്ണക്കപ്പൽ ആക്രമണം: ഹണ്ടിനെ ചോദ്യംചെയ്ത് കോർബിൻ
11:45 PM Jun 15, 2019 | Deepika.com