കൊച്ചി: പിയാജിയോയുടെ 125 സിസി ശ്രേണിയിലുള്ള വെസ്പ അർബൻ ക്ലബ് വിപണിയിലെത്തി. എസ്എക്സ്എൽ, വിഎക്സ്എൽ, എലഗന്റ് എന്നീ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുന്ന പ്രീമിയം റേഞ്ചിന്റെ വില 72,190 രൂപയാണ്.
അസൂറോ പ്രോവെൻസ, മെയ്സ്ഗ്രേ, ഗ്ലോസി യെല്ലോ, ഗ്ലോസി റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ത്രീ വാൽവ് 125 സിസി എൻജിന്റെ കരുത്തുള്ള വെസ്പ അർബൻ ക്ലബ്ബിന്, കടുത്ത കോണ്ട്രാസ്റ്റ് മിറർ, ഗ്രാബ് റെയിൽ, ബ്രേയ്ക്ക് ലിവർ എന്നിവ പുതുമ പകരുന്നു.
ഇറ്റാലിയൻ ഡിസൈനിലുള്ള സ്റ്റീൽ മോണോകോക്, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം, ഒരു ക്ലിക്കിൽ സ്കൂട്ടർ ഓപ്പറേറ്റ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മൊബൈൽ കണക്ടിവിറ്റി തുടങ്ങിയവ പ്രധാന ഫീച്ചറുകളാണ്.
വെസ്പ അർബൻ ക്ലബ് ശ്രേണി വിപണിയിൽ
11:18 PM Jun 15, 2019 | Deepika.com