ബ​ജാ​ജ് ഡോ​മി​നറി​നു യാ​ത്രയിൽ ലോ​കറിക്കാ​ർ​ഡ്

11:18 PM Jun 15, 2019 | Deepika.com
കൊ​​​ച്ചി: ആ​​​ർക‌്ടി​​​ക്കി​​​ൽനി​​​ന്ന് അ​​​ന്‍റാ​​​ർ​​​ട്ടി​​​ക്കയി​​​ലേ​​​ക്കു യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ എ​​​ന്ന ബ​​​ഹു​​​മ​​​തി ബ​​​ജാ​​​ജ് ഡോ​​​മി​​​ന​​​ർ സ്വ​​​ന്ത​​​മാ​​​ക്കി. ആ​​​ർ​​​ക്‌ടിക് സ​​​ർ​​​ക്കി​​​ളി​​​ലെ തു​​​ക്തോ​​​യാ​​​ക്തു​​​ക്കി​​​ൽ​​നി​​​ന്ന് അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ലെ ഉ​​​ഷു​​​വാ​​​യി​​​ലേ​​​ക്കും അ​​​വി​​​ടെ​​നി​​​ന്ന് അ​​​ന്‍റാ​​​ർ​​​ട്ടി​​​ക്കയി​​​ലേ​​​ക്കു​​​മാ​​​യി​​​രു​​​ന്നു മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ യാ​​​ത്ര.

മൂ​​​ന്നു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലെ 15 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 51,000 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ണ്ടു​​നി​​​ന്ന യാ​​​ത്ര 99 ദി​​​വ​​​സം​​കൊ​​​ണ്ടാ​​​ണു ദീ​​​പ​​​ക് കാ​​​മ​​​ത്ത്, പി.​​​എ​​​സ്. അ​​​വി​​​നാ​​​ശ്, ദീ​​​പ​​​ക് ഗു​​​പ്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ൻ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ സം​​​ഘം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ശ​​​രാ​​​ശ​​​രി 515 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ഓ​​​രോ ദി​​​വ​​​സ​​​വും യാ​​​ത്ര ചെ​​​യ്ത​​​ത്.

വി​​​വി​​​ധ കാ​​​ലാ​​​വ​​​സ്ഥ​​​ക​​​ളി​​​ലും ഭൂ​​​പ്ര​​​കൃ​​​തി​​​ക​​​ളി​​​ലും കൂ​​​ടെ​​​യു​​​ള്ള ഈ ​​​യാ​​​ത്ര ബാ​​​ക്ക് അ​​​പ് സം​​​ഘം ഇ​​​ല്ലാ​​​തെ​​​യാ​​​ണു ത​​ട​​സ​​മി​​ല്ലാ​​തെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. 30 വ​​​ർ​​​ഷ​​​മാ​​​യി മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ദീ​​​പ​​​ക് കാ​​​മ​​​ത്താ​​​യി​​​രു​​​ന്നു ഡോ​​​മി​​​ന​​​ർ പോ​​​ളാ​​​ർ ഒ​​​ഡി​​​സി എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഈ ​​​യാ​​​ത്രാ സം​​​ഘ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ൻ.