നെടുമ്പാശേരി: നെടുമ്പാശേരിയില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാന സർവീസ് ജൂലൈ ഒന്നിനു പുനരാരംഭിക്കും. നെടുമ്പാശേരിയില്‍ നിന്നു ദുബായിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്തിയിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സര്‍വീസ് നിര്‍ത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ പ്രവാസി സംഘടനകളുടെയും ഇടപെടലുകളെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. സര്‍വീസ് നിര്‍ത്തിയതോടെ ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധന ഉണ്ടായിരുന്നു.
ഡ്രീംലൈനര്‍ വിമാന സർവീസ് ജൂലൈ ഒന്നിനു പുനരാരംഭിക്കും
11:18 PM Jun 15, 2019 | Deepika.com