ഇന്ത്യൻ വംശജനു പലസ്തീന്റെ ബഹുമതി
11:25 PM Jun 14, 2019 | Deepika.com
ജറുസലം: ഇന്ത്യൻ വംശജനായ ഷെയ്ഖ് മുഹമ്മദ് മുനീർ അൻസാരിക്ക് പലസ്തീന്റെ ബഹുമതി. വിദേശികൾക്കു നല്കുന്ന ഏറ്റവും ഉന്നത പുരസ്കാരമായ ‘സ്റ്റാർ ഓഫ് ജറുസലം’ ഇന്നലെ ഇദ്ദേഹത്തിനു പലസ്തീൻ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് സമ്മാനിച്ചു. ഇന്ത്യ- പലസ്തീൻ ബന്ധം ശക്തിപ്പെടുത്താൻ സ്വീകരിച്ച നടപടികളാണ് ബഹുമതിക്ക് അർഹനാക്കിയത്. തൊണ്ണൂറ്റൊന്നുകാരനായ അൻസാരി ജറുസലേമിലെ ചരിത്രസ്മാരകമായ ‘ഇന്ത്യൻ ഹോസ്പീസി’ന്റെ ഡയറക്ടറാണ്.