ഹൗതികൾ അയച്ച ഡ്രോണുകളെ സൗദി തകർത്തു
11:25 PM Jun 14, 2019 | Deepika.com
റിയാദ്: യെമനിലെ ഹൗതി വിമതർ അയച്ച അഞ്ചു ഡ്രോണുകൾ തകർത്തതായി സൗദി അറിയിച്ചു. തെക്കുപടിഞ്ഞാറൻ സൗദിയിലെ അബാ വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകൾ വന്നത്. രണ്ടു ദിവസം മുന്പ് ഇതേ വിമാനത്താവളത്തിൽ ഹൗതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യക്കാരി അടക്കം 26 പേർക്കു പരിക്കേറ്റു.