കൊച്ചി: എൽപിജി വിതരണത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റുകൾ നിർമിച്ചു തട്ടിപ്പു നടത്തുന്നതിനെതിരേ മുന്നറിയിപ്പുമായി എണ്ണ വിപണന കന്പനികൾ രംഗത്ത്. പൊതുമേഖലാ ഇന്ധന വിതരണ കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസി) എന്നിവരാണു മുന്നറിയിപ്പു നല്കിയത്.
എൽപിജി വിതരണ കേന്ദ്രം അനുവദിക്കുമെന്നും, റീട്ടെയ്ൽ ഡീലർഷിപ്പ് സംഘടിപ്പിച്ചു നല്കുമെന്നു വാഗ്ദാനം ചെയ്തു വ്യക്തികളും, ഏജൻസികളും വ്യാജ വെബ്സൈറ്റുകൾ നിർമിച്ചു ജനങ്ങളിൽ നിന്ന് പണം തട്ടുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് കന്പനികൾ മുന്നറിയിപ്പുമായി വന്നിട്ടുള്ളത്.
എണ്ണക്കന്പനികളുടെ യഥാർഥ വെബ്സൈറ്റുകളുടേതിനു സമാനമായ രീതിയിലാണു വ്യാജ വെബ്സൈറ്റുകൾ എന്നു കന്പനി അധികൃതർ പറഞ്ഞു. ദിനപത്രങ്ങളിൽ പരസ്യം, ഔദ്യോഗിക വെബ്സൈറ്റുകളിൽ അറിയിപ്പ്, അർഹരായവരെ കണ്ടെത്താൻ അപേക്ഷകരുടെ പേരുകളുടെ നറുക്കെടുപ്പ് എന്നീ നടപടി ക്രമങ്ങൾ പാലിച്ചാണു കന്പനികൾ എൽപിജി ഡിസ്ട്രിബ്യൂട്ടർമാരെയും റീട്ടെയ്ൽ ഔട്ട്ലെറ്റ് ഡീലർമാരെയും തെരഞ്ഞെടുക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഗ്യാസ് പോകാതെ ശ്രദ്ധിക്കണം!
10:35 PM Jun 14, 2019 | Deepika.com