കൊച്ചി: എൻജിനിയറിംഗ് വിദ്യാർഥികൾക്കായി വി-ഗാർഡ് നടത്തിയ വി-ഗാർഡ് ബിഗ് ഐഡിയ ഡിസൈൻ ആൻഡ് ടെക് കോണ്ടസ്റ്റ് വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഒരു ലക്ഷം, 50,000, 25,000 എന്നീ ക്രമത്തിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ബംഗളൂരു രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അല്ലു സിദ്ധാർഥ, ഡി.കെ. ആദിത്യ ടീം ഒന്നാം സമ്മാനവും തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ ആർ. അക്ഷയകൃഷ്ണ, ജിതിൻ ശങ്കർ രണ്ടാം സമ്മാനവും പാലക്കാട് എൻഎസ്എസ് കോളജിലെ മുഹമ്മദ് ഷമീർ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
വി-ഗാർഡ് ബിഗ് ഐഡിയ കോണ്ടസ്റ്റ് വിജയികൾ
10:35 PM Jun 14, 2019 | Deepika.com