ലങ്കയ്ക്കു പുതിയ ഇന്റലിജൻസ് ചീഫ്
02:39 AM Jun 14, 2019 | Deepika.com
കൊളംബോ: ശ്രീലങ്കയിലെ പുതിയ ഇന്റലിജൻസ് മേധാവിയായി മേജർ ജനറൽ റുവാൻ കുലോത്തുംഗയെ പ്രസിഡന്റ് സിരിസേന നിയമിച്ചു. ഈസ്റ്റർ ദിന സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന പാർലമെന്റ് കമ്മിറ്റിക്കു മുന്പാകെ സിരിസേനയെ കുറ്റപ്പെടുത്തി മൊഴി നൽകിയ മുൻ മേധാവി മെൻഡിസിനെ സിരിസേന പുറത്താക്കിയിരുന്നു. സുരക്ഷായോഗം വിളിച്ചുചേർക്കുന്നതിൽ സിരിസേന പരാജയപ്പെട്ടെന്നായിരുന്നു മൊഴി.