തൃശൂർ: വിപണിയിൽ തരംഗം സൃഷ്ടിക്കാനിരിക്കുന്ന സ്വർണ-വജ്രാഭരണങ്ങളുടെ പുതിയ മോഡലുകളുടെ അതിവിപുലമായ പ്രദർശനം നാളെ മുതൽ ലുലു കണ്വൻഷൻ സെന്ററിൽ നടക്കും. ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസം രാവിലെ പത്തുമുതൽ വൈകുന്നേരം ആറുവരെയാണ് പ്രദർശനം.
നാളെ രാവിലെ പതിനൊന്നിനുള്ള ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, ഇ. പി. ജയരാജൻ, എ.സി. മൊയ്തീൻ എന്നിവർ പങ്കെടുക്കും.
ജ്വല്ലറി രംഗത്തെ സ്വർണ-വജ്രാഭരണങ്ങളുടെ അതിവിപുലമായ ശേഖരവും വെള്ളി ആഭരണങ്ങളുടെ പുതിയ ഡിസൈനുകളും ആഭരണലോകത്തെ മെഷിനറികളും പ്രദർശനത്തിൽ ഉണ്ടായിരിക്കും.
ജ്വല്ലറി എക്സിബിഷൻ നാളെ മുതൽ
12:18 AM Jun 14, 2019 | Deepika.com