കൊച്ചി: സണ്ണി ഡയമണ്ട്സ് ഒരുക്കുന്ന വെഡ്ഡിംഗ് ജ്വല്ലറി എക്സിബിഷനും വില്പനയും കൽപ്പറ്റ വുഡ്ലാൻഡ് ഹോട്ടലിൽ 16 ന് നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെയാണു പ്രദർശനം. ഉപഭോക്താക്കൾക്കായി 100 ശതമാനം മണിബാക് ഗാരണ്ടിയും ഡയമണ്ട് ആഭരണങ്ങൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസും പഴയ സ്വർണാഭരണം മാറ്റി പുതിയ ഡയമണ്ട് ആഭരണം വാങ്ങുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇറ്റാലിയൻ കളക്ഷൻസ്, ഒറിഗ ബ്രാൻഡഡ് ഡയമണ്ട്സ്, നവാര കളക്ഷൻസ് , ആൻറ്റിക് കളക്ഷൻസ്, ലൈറ്റ് വെയിറ്റ് കളക്ഷൻസ്, സെലിബ്രറ്റീവ് ഡിസൈൻസ്, തുടങ്ങിയ നവീന ശൈലികളിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ ശേഖരം പ്രദർശനത്തിലുണ്ടാകും.
വെഡ്ഡിംഗ് ജ്വല്ലറി എക്സിബിഷനും വില്പനയും
12:18 AM Jun 14, 2019 | Deepika.com