മുംബൈ: ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിന് പലതവണ പ്രതിക്കൂട്ടിലായ ടെക് വന്പൻ ഫേസ്ബുക്ക്,ഒടുവിൽ വിവരശേഖരണത്തിന് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. സ്റ്റഡി എന്നാണ് ആപ്പിന്റെ പേര്.
ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ഫോണുകളിൽ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നത്, അവ എത്ര സമയം ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് സ്റ്റഡി ആപ്പ് പുറത്തിറക്കുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ ഉപയോക്താക്കളുടെ പാസ്വേഡോ രഹസ്യ സ്വഭാവമുള്ള മറ്റ് വിവരങ്ങളോ ശേഖരിക്കില്ലെന്നും ശേഖരിക്കുന്ന വിവരങ്ങൾ മറ്റു കന്പനികൾക്ക് നൽകില്ലെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.
18 വയസിനു മേൽപ്രായമുള്ളവർക്കേ സ്റ്റഡി ആപ്പ് ഉപയോഗിക്കാനാകു. അതേസമയം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമേ ആപ്പ് ഉപയോഗിക്കാനാകു എന്നും ആപ്പ് ഉപയോഗിക്കുന്നവർക്ക് ഫേസ്ബുക്ക് പ്രതിഫലം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
വിവരശേഖരണത്തിന് ആപ്പുമായി ഫേസ്ബുക്ക്
01:46 AM Jun 13, 2019 | Deepika.com