ന്യൂഡൽഹി: ബിസിനസ് വിപൂലീകരണം ലക്ഷ്യമിട്ട് 250 കോടി രൂപ നിക്ഷേപിക്കുമെന്ന് ഡിജിറ്റൽ പേമെന്റ് കന്പനിയായ പേടിഎം. ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം കൈമാറുന്ന തങ്ങളുടെ സംവിധാനം കൂടുതൽ ആളുകളിൽ എത്തിക്കാനാണ് കന്പനിയുടെ പദ്ധതി. ’’രാജ്യത്ത് 1.2 കോടി വ്യാപാരികൾ പേടിഎമ്മിന്റെ ക്യുആർ അധിഷ്ഠിത പണം കൈമാറ്റ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവരിലേറെയും വൻ നഗരങ്ങളിലുള്ളവരാണ്.
പുതിയ നിക്ഷേപത്തിലൂടെ ചെറു നഗരങ്ങളിലുള്ള ആളുകളിൽ പേടിഎമ്മിന്റെ ക്യുആർ അധിഷ്ഠിത പണ കൈമാറ്റ സംവിധാനം എത്തിക്കുകയാണ് ലക്ഷ്യം’’-പേടിഎം സീനിയർ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് പറഞ്ഞു.
ബിസിനസ് വിപുലമാക്കാൻ 250 കോടി നിക്ഷേപിക്കും: പേടിഎം
01:46 AM Jun 13, 2019 | Deepika.com